കുഞ്ഞേ…. നിന്റെ ലോകം ഇതല്ല..

ഏകാന്തതയിൽ വിരൽ കോർത്ത്, പുകമഞ്ഞിൻ നിശബ്ദത പിന്നിട്ട്, മൃതിയുറഞ്ഞ താഴ്‌വരകളിലൂടെ, അനന്തതയില്ലേക്ക് ഒരു മടക്കയാത്ര. കുഞ്ഞേ…. നിന്റെ ലോകം ഇതല്ല……….. ഒരുപാടു സ്നേഹവും, താരാട്ടു പാട്ടിന്റെ ഈണവുമായി, നിനക്ക് ഒരു ലോകം കാത്തിരിക്കുന്നുണ്ട്, പകയും വിധ്വേഷവും ഇല്ലാത്ത നന്മയുടെ ഒരു ലോകം. നിന്റെ വേർപാട് ഈ ലോകം ഒരു പാഠമാക്കട്ടെ……….. വിടരും മുമ്പേ കൊഴിഞ്ഞ കണ്ണീർ പൂവിനു *ആദരാഞ്ജലികൾ* 

പൂവത്തുശ്ശേരിക്ക് സംരക്ഷണം നൽകുന്ന പുലിമുട്ടുകൾ അപകടത്തിൽ

വർഷങ്ങളായി പൂവ്വത്തുശ്ശേരി ഗ്രാമത്തെ വെള്ളപ്പൊക്കങ്ങളിൽ നിന്നും സംരക്ഷിച്ചു പോരുന്നത് ഈ പുലിമുട്ടുകളാണ്. കഴിഞ്ഞ കൊല്ലം ഉണ്ടായ മഹാപ്രളയത്തിൽ പുലിമുട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ശോചനീയ അവസ്ഥ കാണിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് വരെ ഇതിനോട് ബന്ധപ്പെട്ട അധികാരികൾ ഒന്നും ചെയ്യുന്നതായി കാണുന്നില്ല. ഇപ്പോൾ വേനൽകാലമാണ് പുഴയിൽ വെള്ളം കുറവായതിനാൽ പുലിമുട്ടുകളുടെ അറ്റകുറ്റ പണികൾ നടത്തുവാൻ പറ്റിയ സമയമാണ്. എത്രയും വേഗം പുലിമുട്ടുകളുടെ പണികൾ നടത്തിയില്ലെങ്കിൽ ഇനിയൊരു പ്രളയം ഈ പുലിമുട്ടുകൾക്ക് താങ്ങാനാവില്ല. എത്രയും പെട്ടെന്ന് തന്നെ അധികാരികൾ നമ്മുടെ നാടിന്റെ ഈ പുലിമുട്ടുകളുടെ പണികൾ …

ത്രേസ്യ ചാക്കോ ഷോട്ട്പുട്ടിൽ 4ആം സ്ഥാനം

അബുദാബിയിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ 4ആം സ്ഥാനം കരസ്ഥമാക്കിയ പൂവത്തുശ്ശേരിയുടെ അഭിമാനമായ ത്രേസ്യ ചാക്കോയെ അഭിനന്ദിച്ചു കൊണ്ട് UFP യുടെ എക്സിക്യൂട്ടീവ് മെമ്പറായ dixon xavier ദുബായിലെ പോലീസ് അക്കാദമി സ്റ്റേഡിയത്തിൽ നിന്നും…നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ കായിക പ്രതിഭ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു….