UFP CLUB POOVATHUSSERY യുടെ ഉദ്ഘാടനം

24/03/2019 ഞായറാഴ്ച UFP CLUB POOVATHUSSERY യുടെ ഉദ്ഘാടനം വിജയകരമായ നടത്തുവാൻ സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി…… ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ മത രാഷ്ട്രീയ രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. മുഖ്യാതിഥിയായി മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ശ്രീ ടോം ജോസഫ് സാന്നിധ്യം അറിയിച്ചു. ഈ ശുഭമുഹൂർത്തത്തിൽ നമ്മുടെ നാടിൻ്റെ അഭിമാനമായ ഒളിമ്പ്യൻ ത്രേസ്യാ ചാക്കോ കലാപ്രതിഭ ജയദാസ് T B (ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം) എന്നിവരെ അനുമോദിക്കുകയും ജലപ്രളയത്തിൽ പൂവ്വത്തുശ്ശേരിയിലേക്ക് സഹായവുമായി എത്തിയ പൗലോസ് …

നാടിന് വിണ്ടും സ്വർണ്ണ തിളക്കം

2019 ജൂൺ മാസത്തിൽ ഒഡീഷ്യയിൽ നടന്ന കേന്ദ്രീയ വിദ്യാലയങ്ങളുടെ 49-ാം മത് നാഷണൽ സ്പോർട്സ് മീറ്റിൽ (അണ്ടർ 17 ) തൃശൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത നന്ദന കർണ്ണൻ റോപ്പ് സ്കിപ്പിങ്ങിൽ 2 ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയിരിക്കുന്നു. പൂവ്വത്തുശ്ശേരിയുടെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെടേണ്ട ഈ രണ്ട് ഗോൾഡ് മെഡൽ നേടിയ നന്ദന കർണ്ണന് (ആർട്ടിസ്റ്റ് കർണ്ണന്റെ മകൾ ) UFP ക്ലബിന്റെ അഭിനന്ദനങ്ങൾ

വോളിബോൾ ടൂർണ്ണമെൻ്റ്

UFP കായിക മാമാങ്കത്തിൽ തിലകക്കുറി ചാർത്തി 6/01/2019 കാലടി ചേലമറ്റത്തു നടന്ന വോളിബോൾ ടൂർണ്ണമെൻ്റ് ഫൈനലിൽ എം എ കോളേജ് പോരാളികൾകെതിരെ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എം എ കേളേജ് തീർത്ത ചെങ്കോട്ടയുടെ മതിലുകൾ യു എഫ് പി പോരളികളുടെ അസ്ത്രങ്ങൾ നിഷ്പ്രയസം തകർത്ത് അവരെ മുട്ടുകുത്തിച്ചു ( മലമുകളിൽ നിന്നും ഒഴുകി തുടങ്ങുന്ന പെരിയാറിൻ്റെ ഒഴുക്കിനെ സമുദ്ര നിരപ്പിൽ കിടക്കുന്ന ചാലക്കുടി പുഴ തടയുന്ന കൺഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്) വർഷങ്ങൾക്കു ശേഷം വോളിബോളിൻ്റെ ഈറ്റില്ലമായ പൂവ്വത്തുശ്ശേരിയിലേക്ക് യു …