കാണാതെ പോകരുത്

അബുദാബിയിൽ നടന്ന വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയവളാണ് ഇൗ മിടുക്കി.ജീവിതത്തിന്റെ വഴിയടച്ചു നിൽക്കുന്ന വിധിയുടെ ഹർഡിലുകളെ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും ബലത്തിൽ ചാടിക്കടന്നവൾ. പൂവത്തുശേരിയിലെ ത്രേസ്യാ ചാക്കോ. ഇൗ കുഞ്ഞുമാലാഖയുടെ ചിരിയിൽ പടവെട്ടിക്കയറിവന്ന ദുരിതപ്പാടുകളുടെ വേദന ഒളിഞ്ഞുകിടപ്പുണ്ട്.ഇനിയുമേറെ മുന്നോട്ടുപോകണമെന്ന ആഗ്രഹവുമുണ്ട്. ഒരു ത്രേസ്യാ ചാക്കോയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വിധിയോട് പടവെട്ടി ട്രാക്കില്‍ നിന്നും തന്കം തീര്‍ത്ത നമ്മുടെ താരകങ്ങള്‍..പാലക്കാട്ടുകാരന്‍ ഗോകുല്‍ കൊല്ലത്തിന്‍റെ ആര്യ ഇങ്ങനെ നീളുന്നു സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഇന്ത്യക്കായി മികവ് പുലര്‍ത്തിയ കുട്ടികള്‍..പട്ടിണിയുടേയും പരിവട്ടത്തിന്‍റെയും ഇടയില്‍ നിന്നു ഇവര്‍ വെട്ടിപ്പിടിച്ച …

ഒളിമ്പ്യൻ ത്രേസ്യ ചാക്കോയ്ക്ക് ഊഷ്മളമായ വരവേൽപ്പ്

*അബുദാബിയിൽ വച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ വെങ്കലം ഉൾപ്പെടെ മൂന്നു മെഡലുകൾ കരസ്ഥമാക്കിയ പൂവ്വത്തുശ്ശേരിയുടെയും ഇന്ത്യയുടെയും അഭിമാനം ഒളിമ്പ്യൻ ത്രേസ്യ ചാക്കോയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് UFP CLUB മെമ്പർമാർ ചേർന്ന നൽകിയ ഊഷ്മളമായ വരവേൽപ്പ്*

പൂവ്വത്തുശ്ശേരിയിൽനിന്നും മറ്റൊരു കലാപ്രതിഭ കൂടി ജയദാസ് ടി ബി

റിയഎൻട്രി എന്ന ബാൻ്റിലൂടെയും സർഗ്ഗം കമ്മ്യൂണിക്കേഷൻ എന്ന ഗാനമേള ട്രൂപ്പിലൂടെയും മിമിക്രി രംഗത്തും ഗാനരംഗത്തും ഒരുപോലെ കഴിവുതെളിയിച്ച ജയദാസിന് ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. പൂവ്വത്തുശ്ശേരിശേരിയിലെ ഈ കഴിവുറ്റ കലാപ്രതിഭയ്ക്ക് UFP CLUB ൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.നാളെ വൈകീട്ട് (ബുധൻ) രാത്രി 9 മണിക്ക് ആണ് പ്രോഗ്രാം എല്ലാവരും മറക്കാതെ കാണുക ജയദാസിൻ്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുക…Team UFP

സ്നേഹത്തോടെ, ത്രേസ്യയും കുടുംബാംഗങ്ങളും

*UFP CLUB ത്രേസ്യക്കു നൽകിയ കരുത്തുറ്റ പിൻന്തുണയ്ക്കും അകമഴിഞ്ഞ സഹായത്തിനും നന്ദി പറഞ്ഞു കൊണ്ട് ത്രേസ്യയുടെ കുടുംബാംഗങ്ങൾ?* സ്നേഹമുള്ള യുണൈറ്റഡ് ഫ്രണ്ട്സ് ഓഫ് പൂവത്തുശ്ശേരി സുഹൃത്തുക്കളെ,നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും, സഹായവും, സാന്നിധ്യവും, സഹകരണവും മൂലം ത്രേസ്യ ഇന്നലെ സ്പെഷൽ ഒളിമ്പിക്സിന്റെ ഒരുക്കത്തിനുള്ള തയ്യാറെടുപ്പിനായി ഡൽഹിയിലേക്ക് യാത്ര തിരിച്ചു . മാർച്ച് എട്ടാം തീയതി അബുദാബിയിലേക്ക് പോകുന്നതാണ്. 14 മുതൽ 21 വരെയാണ് മത്സരങ്ങൾ.നല്ലവരായ നിങ്ങൾ ഓരോരുത്തരുടെയും ആത്മാർഥമായ സ്നേഹവും, സഹായവുമെല്ലാം നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു. ത്രേസ്യക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിച്ചതു ദൈവത്തിന്റെ കാരുണ്യവും നിങ്ങളുടെ …

പുതിയ ആശയങ്ങൾ….. പുതിയ പ്രവർത്തനശൈലിയിലൂടെ….

സ്വന്തം നാടിനു വേണ്ടി ഒരു കൂട്ടം നല്ല യുവാക്കളുടെ മനസ്സുകളിൽ ഉരുത്തിരിഞ്ഞ ഒരു കൂട്ടായ്മ “UFP CLUB” (Reg:No:EKM / TC/ I32/2019 | രജിസ്ട്രേഡ് ആയ വിവരം സസന്തോഷം അറിയിക്കട്ടെ.ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ നല്ല ആശയങ്ങൾക്ക് രൂപം നൽകുകയും പെട്ടെന്നുതന്നെ അത് നാടിൻ്റെ സമസ്ത മേഖലകളിലേക്കും എത്തിക്കുന്നതിനോടൊപ്പം നാടിൻറെ നൊമ്പരങ്ങൾ തൊട്ടറിഞ്ഞ് അവിടെ സാന്ത്വനമായും കൈത്താങ്ങായും എത്താൻ കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബിന്റെ വരും നാളുകളിലുള്ള പ്രവർത്തനങ്ങൾക്ക് കരുത്താർജിക്കാൻ ഞങ്ങളോടൊപ്പം നല്ലവരായ എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ ആശയങ്ങൾ…..പുതിയ മേഖലകളിൽ ……പുതിയ പ്രവർത്തനശൈലിയിലൂടെ…. UFP …

വിജയാശംസകളോടെ……

2019 മാർച്ച് 14 മുതൽ 21 വരെ അബുദാബിയിൽ വച്ച് നടക്കുന്ന വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിന് ഭാരതത്തെ പ്രതിനിധീകരിച്ച് നമ്മുടെ കൊച്ചുകേരളത്തിലെ, പൂവ്വത്തുശ്ശേരി എന്ന ഗ്രാമത്തിൽ നിന്നും പങ്കെടുക്കുന്ന ത്രേസ്യ ചാക്കോക്കു പൂവ്വത്തുശ്ശേരി UFP CLUB അംഗങ്ങൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകുന്നു. പങ്കെടുത്ത കായിക മേഖലകളിലെല്ലാം തന്നെ വിജയം നേടി മുന്നേറുന്ന പൂവ്വത്തുശ്ശേരിയുടെ ഈ മിന്നുംതാരം, അബുദാബി വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിലും ഭാരതത്തിനുവേണ്ടി വിജയം നേടി….. സുവർണ്ണ കൊടിയേന്തി തിരിച്ചു വരട്ടെ. വിജയാശംസകളോടെ……യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട്……? *UFP CLUB POOVATHUSSERY*

കായികഭാരതത്തിന് ഒരു സുവർണതാരം കൂടി

ഭാരതത്തിന്റെ കായികസ്വപ്നങ്ങൾക്ക് സുവർണ നിറം പകർത്തി കൊച്ചുകേരളത്തിലെ താരം ത്രേസ്യ പി.സി. അന്താരാഷ്ട്ര സ്പെഷ്യൽ ഒളിമ്പിക്സിന് മധ്യകേരളത്തിലെ എറണാകുളം ജില്ലയിൽ പൂവത്തുശ്ശേരി ഗ്രാമത്തിൽനിന്നും ഒരു പൊൻതാരമായി അഭിമാനമായി ത്രേസ്യ പി.സി (പ്രിയ). 2019 മാർച്ച് 14 മുതൽ 21 വരെ അബുദാബിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക മത്സരത്തിൽ (വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സ് 2019) പങ്കെടുക്കുവാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 28 പേരിൽ ഒരാളാകാൻ ഭാഗ്യം ലഭിച്ച ത്രേസ്യ നമ്മുടെ ഗ്രാമത്തിന് അഭിമാനവും കേരളത്തിന് ഏറെ പ്രതീക്ഷകളും നൽകുന്നു. പൂവത്തുശ്ശേരി ഗ്രാമത്തിൽ പറമ്പത്ത് …