എന്നും നാടിനോടൊപ്പം പൂവത്തുശേരി UFP

പ്രളയം തിമിർത്താടിയ പൂവത്തുശേരിയിൽ രണ്ടു പെൺകുട്ടികൾ അടങ്ങിയ രാംദാസ്-വനജ ദമ്പതികൾക്ക് നഷ്ടമായത് ആകെയുണ്ടായിരുന്ന ചെറിയ കിടപ്പാടം. പാടെ തകർന്നടിഞ്ഞ ആ വീടിനു പുനർജീവനേകി തന്റെ കുടുംബത്തിന്റെ സ്വപ്നമായ പുതിയൊരു വീടിന്റെ പ്രാരംഭ പണികൾ മറ്റു സഹായങ്ങളാൽ ആരംഭിച്ചു കഴിഞ്ഞു. നിർമാണ സാമഗ്രികൾ പണി സ്ഥലത്തേക്ക് എത്തിക്കുവാൻ അപര്യാപ്തമായ ഇടുങ്ങിയ വഴിയിലൂടെ തലച്ചുമടായി മാത്രമേ സാധിക്കു. പുതിയ വീടിന്റെ പണി പൂർത്തീകരിക്കുവാൻ വലിയൊരു സാമ്പത്തികം ആവശ്യമാണ്. രാംദാസ്-വനജ ദമ്പതികളുടെ സാമ്പത്തിക ആവശ്യകത മുന്നിൽ കണ്ട്, എന്നും നാടിനോടൊപ്പം നിൽക്കുന്ന പൂവത്തുശേരി UFP ക്ലബ്ബിന്റെ സാമ്പത്തിക സഹായം …

എന്നും നമ്മുടെ നാടിനൊപ്പം…..

**പൂവ്വത്തുശ്ശേരി UFP CLUB ന്റെ മെമ്പറായ ജോമോൻ ആന്റണിയുടെ പിതാവും പൂവ്വത്തുശ്ശേരി പള്ളിയിലെ മുൻ കപ്പ്യാരുമായിരുന്ന അന്തോണി ചേട്ടന് ഹൃദയവാൽവുകളുടെ തകരാറിനെ തുടർന്ന് എറണാകുളം ലിസ്സി ഹേസ്പിറ്റലിൽ ശസ്ത്രക്രിയക്കു വിധേയനാവുകയും ഇപ്പോൾ സുഖം പ്രാപിച്ചു വരികയുമാണ്. 5 ലക്ഷത്തോളം രൂപ ചിലവ് വന്ന ഈ ശസ്ത്രക്രിയക്കു വേണ്ടി ക്ലബിൽ നിന്ന് 50000 രൂപ ക്ലബ്ബ് സെക്രട്ടറി ജോസൺ കച്ചപ്പിള്ളിയും, എക്സിക്യൂട്ടിവ് മെമ്പർമാരായ ജോഷി ഇട്ടിയച്ചൻ, എൽവിൻ വിൻസന്റ് എന്നിവർ ചേർന്ന് സസന്തോഷം കൈമാറി.. എന്നും നമ്മുടെ നാടിനൊപ്പം…..UFP CLUB POOVATHUSSERY.**

ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി

“`UFP ക്ലബിലൂടെ നമ്മൾ ചെയ്യുന്ന സഹായങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സന്തോഷവും ആണ് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഊർജ്ജം പകരുന്നത്….കുറച്ച് മാസങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടുകാരനായ തോമസ് മൂഞ്ഞേലി ബൈക്കിൻ്റെ പുറകിലിരുന്ന് യാത്ര ചെയുമ്പോൾ തല കറങ്ങി വീഴുകയും തലക്കു ഗുരുതരമായി പരുക്കേറ്റ് L F ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു…. ചെറിയ ഒരു ഓപ്പറേഷനും ചികിത്സയും നടത്തി വീട്ടിലേക്കു വന്ന അദ്ദേഹം തീർത്തും കിടപ്പിലായിരുന്നു തെറാപ്പിയും മറ്റു ചികിത്സകളും തുടർന്നു കൊണ്ടിരിന്നു… തുടർന്ന് ഒരു ഓപ്പറേഷൻ കൂടി നടത്താനുണ്ടെന്നും അതിനു എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ …

UFP CLUB ൻ്റെ ഒരു ധനസഹായം

പൂവ്വത്തുശ്ശേരിയിലെ മുൻ വാർഡ് മെമ്പർ ആയിരുന്ന പി.എ പേങ്ങൻ ഏതാനും ദിവസം മുൻപ് ക്യാൻസർ ബാധിച്ച് മരിച്ചു. ഇദ്ദേഹത്തിൻ്റെ ഭാര്യ വർഷങ്ങൾക്കു മുൻപ് മരിച്ചു മക്കളിലാത്ത പേങ്ങൻ സാമ്പത്തികമായി വളരെ പിന്നോക്കവസ്ഥയിലായിരുന്നു. രോഗം കൂടുതലായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മരിച്ച ശേഷം ബോഡി തിരികെ കൊണ്ടു വരാനും വിളിച്ച ആബുലനസിൻ്റെ വാടകയും മരണാനന്തര ചടങ്ങുകളും മറ്റും നടത്തുന്നതിന് പണമില്ലാത്ത അവസ്ഥയായിരുന്നു. നമ്മുടെ നാട്ടിലെ രാജു കാച്ചപ്പിള്ളി ആണ് ഈ അവസ്ഥയെ പറ്റി UFP CLUB നെ അറിയിച്ചത് തുടർന്ന് അവിടുത്തെ ആവശ്യങ്ങൾക്കായി ക്ലബ് സെക്രടറി …

നിർധനർക്ക് സഹായ ഹസ്തവുമായി UFP

ശരീരത്തിന്റെ മൂന്നുഭാഗങ്ങളിൽ ക്യാൻസർ ബാധിച്ച് എറണാകുളം, പുവ്വത്തുശ്ശേരി ഐനിക്കതാഴത്തു വീട്ടിൽ ശങ്കർ എ.എസ് നു വേണ്ടി തുടക്കത്തിൽ UFP യുടെ സഹായം എന്നോണം 53000 രുപ നൽകുകയുണ്ടായി. തുടർന്ന് 29/10/2018 -ൽ ചികിത്സാചിലവിലേക്കായി എറണാകുളം റിനൈ മെഡിസിറ്റി ഹോസ്പിറ്റലിൽ 2,50,000/ രൂപ അടച്ചതിൻ്റെ രസീത് UFP സെക്രട്ടറി ജോസൺ ഐപ്പ് കാച്ചപ്പിള്ളിയും (ഇടത്തുനിന്നും മൂന്നാമത്) ട്രഷറർ ലിന്റോ ജോസും (വലത്തുനിന്നും രണ്ടാമത്) ചേർന്ന് ശങ്കറിൻ്റെ ഭാര്യയ്ക്ക് കൈമാറുന്നു. UFP അംഗമായ ബിനു ജോസഫ്, ശങ്കറിന്റെ അമ്മാവൻ സുബ്രൻ എം.കെ എന്നിവർ സമീപം. ശ്വാസകോശത്തിലും കഴുത്തിലും നാവിലും …

തുടക്കം-അതും കുട്ടികളിൽ നിന്ന് ആവാം എന്നു കരുതി

ഞങ്ങളുടെ UFP എന്ന group ൻ്റെ പ്രവർത്തനത്തിനു തുടക്കം എന്നോണം (അതും കുട്ടികളിൽ നിന്ന് ആവാം എന്നു കരുതി) പുവ്വത്തുശ്ശേരി സ്കൂളിൽ ഇന്നലെ നടന്ന സ്കൂൾ ബാഗ് വിതരണം ഇതിൽ പങ്കെടുത്ത എല്ലാവർക്കും വളരെ ഏറെ നന്ദി അറിയിച്ചു കൊള്ളുന്നു….