UFP CLUB POOVATHUSSERY യുടെ ഉദ്ഘാടനം

24/03/2019 ഞായറാഴ്ച UFP CLUB POOVATHUSSERY യുടെ ഉദ്ഘാടനം വിജയകരമായ നടത്തുവാൻ സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി…… ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ മത രാഷ്ട്രീയ രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. മുഖ്യാതിഥിയായി മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ശ്രീ ടോം ജോസഫ് സാന്നിധ്യം അറിയിച്ചു. ഈ ശുഭമുഹൂർത്തത്തിൽ നമ്മുടെ നാടിൻ്റെ അഭിമാനമായ ഒളിമ്പ്യൻ ത്രേസ്യാ ചാക്കോ കലാപ്രതിഭ ജയദാസ് T B (ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം) എന്നിവരെ അനുമോദിക്കുകയും ജലപ്രളയത്തിൽ പൂവ്വത്തുശ്ശേരിയിലേക്ക് സഹായവുമായി എത്തിയ പൗലോസ് …

നാടിന് വിണ്ടും സ്വർണ്ണ തിളക്കം

2019 ജൂൺ മാസത്തിൽ ഒഡീഷ്യയിൽ നടന്ന കേന്ദ്രീയ വിദ്യാലയങ്ങളുടെ 49-ാം മത് നാഷണൽ സ്പോർട്സ് മീറ്റിൽ (അണ്ടർ 17 ) തൃശൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത നന്ദന കർണ്ണൻ റോപ്പ് സ്കിപ്പിങ്ങിൽ 2 ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയിരിക്കുന്നു. പൂവ്വത്തുശ്ശേരിയുടെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെടേണ്ട ഈ രണ്ട് ഗോൾഡ് മെഡൽ നേടിയ നന്ദന കർണ്ണന് (ആർട്ടിസ്റ്റ് കർണ്ണന്റെ മകൾ ) UFP ക്ലബിന്റെ അഭിനന്ദനങ്ങൾ

കുഞ്ഞേ…. നിന്റെ ലോകം ഇതല്ല..

ഏകാന്തതയിൽ വിരൽ കോർത്ത്, പുകമഞ്ഞിൻ നിശബ്ദത പിന്നിട്ട്, മൃതിയുറഞ്ഞ താഴ്‌വരകളിലൂടെ, അനന്തതയില്ലേക്ക് ഒരു മടക്കയാത്ര. കുഞ്ഞേ…. നിന്റെ ലോകം ഇതല്ല……….. ഒരുപാടു സ്നേഹവും, താരാട്ടു പാട്ടിന്റെ ഈണവുമായി, നിനക്ക് ഒരു ലോകം കാത്തിരിക്കുന്നുണ്ട്, പകയും വിധ്വേഷവും ഇല്ലാത്ത നന്മയുടെ ഒരു ലോകം. നിന്റെ വേർപാട് ഈ ലോകം ഒരു പാഠമാക്കട്ടെ……….. വിടരും മുമ്പേ കൊഴിഞ്ഞ കണ്ണീർ പൂവിനു *ആദരാഞ്ജലികൾ* 

പൂവത്തുശ്ശേരിക്ക് സംരക്ഷണം നൽകുന്ന പുലിമുട്ടുകൾ അപകടത്തിൽ

വർഷങ്ങളായി പൂവ്വത്തുശ്ശേരി ഗ്രാമത്തെ വെള്ളപ്പൊക്കങ്ങളിൽ നിന്നും സംരക്ഷിച്ചു പോരുന്നത് ഈ പുലിമുട്ടുകളാണ്. കഴിഞ്ഞ കൊല്ലം ഉണ്ടായ മഹാപ്രളയത്തിൽ പുലിമുട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ശോചനീയ അവസ്ഥ കാണിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് വരെ ഇതിനോട് ബന്ധപ്പെട്ട അധികാരികൾ ഒന്നും ചെയ്യുന്നതായി കാണുന്നില്ല. ഇപ്പോൾ വേനൽകാലമാണ് പുഴയിൽ വെള്ളം കുറവായതിനാൽ പുലിമുട്ടുകളുടെ അറ്റകുറ്റ പണികൾ നടത്തുവാൻ പറ്റിയ സമയമാണ്. എത്രയും വേഗം പുലിമുട്ടുകളുടെ പണികൾ നടത്തിയില്ലെങ്കിൽ ഇനിയൊരു പ്രളയം ഈ പുലിമുട്ടുകൾക്ക് താങ്ങാനാവില്ല. എത്രയും പെട്ടെന്ന് തന്നെ അധികാരികൾ നമ്മുടെ നാടിന്റെ ഈ പുലിമുട്ടുകളുടെ പണികൾ …

സാംസ്കാരിക രംഗത്തേക്ക് ചുവടുവച്ചുകൊണ്ട് Ms. മേഴ്സി ടി കെ.

കലാകായിക രംഗങ്ങളിൽ കഴിവുതെളിയിച്ച പുവ്വത്തുശ്ശേരിയുടെ മണ്ണിൽനിന്നും സാംസ്കാരിക രംഗത്തേക്ക് ചുവടുവച്ചുകൊണ്ട് Ms. മേഴ്സി ടി കെ. പ്രണയിനി,അമ്മ,ഫലശ്രുതി അകംപുറം, സീത തുടങ്ങി ഒത്തിരി നല്ല കവിതകൾ സമ്മാനിച്ച കവിയത്രി മേഴ്സി ടി.കെ “പച്ച മനസ്സ്” എന്ന കവിതാസമാഹാരത്തിലൂടെ നവഭാവന എ അയ്യപ്പൻ പുരസ്കാരത്തിന് അർഹയായി. മാർച്ച് മാസം ഇരുപത്തിയൊന്നാം തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് പുസ്തകപ്രകാശനവും ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ പുരസ്കാരവും ഏറ്റുവാങ്ങി. Congratz…………UFP Team ?

കാണാതെ പോകരുത്

അബുദാബിയിൽ നടന്ന വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയവളാണ് ഇൗ മിടുക്കി.ജീവിതത്തിന്റെ വഴിയടച്ചു നിൽക്കുന്ന വിധിയുടെ ഹർഡിലുകളെ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും ബലത്തിൽ ചാടിക്കടന്നവൾ. പൂവത്തുശേരിയിലെ ത്രേസ്യാ ചാക്കോ. ഇൗ കുഞ്ഞുമാലാഖയുടെ ചിരിയിൽ പടവെട്ടിക്കയറിവന്ന ദുരിതപ്പാടുകളുടെ വേദന ഒളിഞ്ഞുകിടപ്പുണ്ട്.ഇനിയുമേറെ മുന്നോട്ടുപോകണമെന്ന ആഗ്രഹവുമുണ്ട്. ഒരു ത്രേസ്യാ ചാക്കോയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വിധിയോട് പടവെട്ടി ട്രാക്കില്‍ നിന്നും തന്കം തീര്‍ത്ത നമ്മുടെ താരകങ്ങള്‍..പാലക്കാട്ടുകാരന്‍ ഗോകുല്‍ കൊല്ലത്തിന്‍റെ ആര്യ ഇങ്ങനെ നീളുന്നു സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഇന്ത്യക്കായി മികവ് പുലര്‍ത്തിയ കുട്ടികള്‍..പട്ടിണിയുടേയും പരിവട്ടത്തിന്‍റെയും ഇടയില്‍ നിന്നു ഇവര്‍ വെട്ടിപ്പിടിച്ച …

ഒളിമ്പ്യൻ ത്രേസ്യ ചാക്കോയ്ക്ക് ഊഷ്മളമായ വരവേൽപ്പ്

*അബുദാബിയിൽ വച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ വെങ്കലം ഉൾപ്പെടെ മൂന്നു മെഡലുകൾ കരസ്ഥമാക്കിയ പൂവ്വത്തുശ്ശേരിയുടെയും ഇന്ത്യയുടെയും അഭിമാനം ഒളിമ്പ്യൻ ത്രേസ്യ ചാക്കോയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് UFP CLUB മെമ്പർമാർ ചേർന്ന നൽകിയ ഊഷ്മളമായ വരവേൽപ്പ്*

ത്രേസ്യ ചാക്കോ ഷോട്ട്പുട്ടിൽ 4ആം സ്ഥാനം

അബുദാബിയിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ 4ആം സ്ഥാനം കരസ്ഥമാക്കിയ പൂവത്തുശ്ശേരിയുടെ അഭിമാനമായ ത്രേസ്യ ചാക്കോയെ അഭിനന്ദിച്ചു കൊണ്ട് UFP യുടെ എക്സിക്യൂട്ടീവ് മെമ്പറായ dixon xavier ദുബായിലെ പോലീസ് അക്കാദമി സ്റ്റേഡിയത്തിൽ നിന്നും…നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ കായിക പ്രതിഭ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു….

പൂവ്വത്തുശ്ശേരിയിൽനിന്നും മറ്റൊരു കലാപ്രതിഭ കൂടി ജയദാസ് ടി ബി

റിയഎൻട്രി എന്ന ബാൻ്റിലൂടെയും സർഗ്ഗം കമ്മ്യൂണിക്കേഷൻ എന്ന ഗാനമേള ട്രൂപ്പിലൂടെയും മിമിക്രി രംഗത്തും ഗാനരംഗത്തും ഒരുപോലെ കഴിവുതെളിയിച്ച ജയദാസിന് ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. പൂവ്വത്തുശ്ശേരിശേരിയിലെ ഈ കഴിവുറ്റ കലാപ്രതിഭയ്ക്ക് UFP CLUB ൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.നാളെ വൈകീട്ട് (ബുധൻ) രാത്രി 9 മണിക്ക് ആണ് പ്രോഗ്രാം എല്ലാവരും മറക്കാതെ കാണുക ജയദാസിൻ്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുക…Team UFP