കുഞ്ഞേ…. നിന്റെ ലോകം ഇതല്ല..

ഏകാന്തതയിൽ വിരൽ കോർത്ത്, പുകമഞ്ഞിൻ നിശബ്ദത പിന്നിട്ട്, മൃതിയുറഞ്ഞ താഴ്‌വരകളിലൂടെ, അനന്തതയില്ലേക്ക് ഒരു മടക്കയാത്ര. കുഞ്ഞേ…. നിന്റെ ലോകം ഇതല്ല……….. ഒരുപാടു സ്നേഹവും, താരാട്ടു പാട്ടിന്റെ ഈണവുമായി, നിനക്ക് ഒരു ലോകം കാത്തിരിക്കുന്നുണ്ട്, പകയും വിധ്വേഷവും ഇല്ലാത്ത നന്മയുടെ ഒരു ലോകം. നിന്റെ വേർപാട് ഈ ലോകം ഒരു പാഠമാക്കട്ടെ……….. വിടരും മുമ്പേ കൊഴിഞ്ഞ കണ്ണീർ പൂവിനു *ആദരാഞ്ജലികൾ*